‘പാസ്സ് റിയാദ്’ ഇഫ്താർ സംഗമം
text_fields‘പാസ്സ് റിയാദ്’ ഇഫ്താർ സംഗമം
റിയാദ്: പരപ്പനങ്ങാടി പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ ‘പാസ്സ് റിയാദ്’ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻകാല പ്രവാസിയും ഗൾഫ് എയർ എച്ച്.ആർ ഓഫീസറുമായിരുന്ന അബ്ദുല്ല നഹ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യൂനുസ് കേയി അധ്യക്ഷത വഹിച്ചു.
ഇ.പി. സമീർ, ശാഫി ഉള്ളണം, ഹസ്സൻ അഷ്റഫ്, രാജേഷ് എന്നിവർ സംസാരിച്ചു. നിസാർ നന്ദി പറഞ്ഞു. അലി കൈറ്റാല, ബഷീർ അങ്ങാടി, നസീം സീ, പി. റജീം, റംഷി, കാസിം പഞ്ചാര, ഗഫൂർ ചേക്കാലി, മുഹമ്മദ് തലേക്കര, ഒ.പി. സജ്ജാദ്, റിയാസ് കോണിയത്ത്, സി.പി. നാസർ, സി.പി. നയീം എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

