ജലീൽ മേൽമുറിക്ക് യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ ജലീൽ മേൽമുറിക്ക് നഹ്ദി മെഡിക്കൽ കമ്പനി സഹപ്രവർത്തകർ നൽകിയ
യാത്രയയപ്പ്
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ ജലീൽ മേൽമുറിക്ക് നഹ്ദി മെഡിക്കൽ കമ്പനി സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കെ.എം. അലി കാളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ഹനീഫ ഓമാനൂർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ വേങ്ങര, ഉബൈദ് മമ്പാട്, ഹുസൈൻ കൊണ്ടോട്ടി, അമീൻ കൊട്ടപ്പുറം, അലി പാണ്ടിക്കാട് സംസാരിച്ചു.
പ്രവാസ ജീവിതത്തിന് സമയപരിധി ഇല്ലെങ്കിലും അനിവാര്യ ഘട്ടത്തിൽ എല്ലാവരും തിരിച്ചു പോകേണ്ടവരാണെന്ന് യാത്രയയപ്പിന് നന്ദി പറഞ്ഞ് അബ്ദുൽ ജലീൽ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ഹനീഫ ഓമാനൂർ കൈമാറി. എ.പി അൻവർ വണ്ടൂർ സ്വാഗതവും ജസ്മൽ ചാത്തല്ലൂർ നന്ദിയും പറഞ്ഞു.

