പോസ്റ്റർ പ്രകാശനം
text_fieldsകാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കാസർകോട് ഉത്സവ് 2021െൻറ പോസ്റ്റർ
ചെയർമാൻ ഖലീൽ അടൂർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കാസർകോട് ഉത്സവ് 2021െൻറ പോസ്റ്റർ ചെയർമാൻ ഖലീൽ അടൂർ ബദർ അൽ സമ പ്രതിനിധി അനസ്, പ്രീമ, അറീജ് അൽ ഹുദ പ്രതിനിധി ജാബിർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ പ്രസിഡൻറ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഓൺലൈൻ മത്സരങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ചീഫ് കോഒാഡിനേറ്റർ അസീസ് തളങ്കര, അഡ്വൈസറി അംഗങ്ങളായ ഹമീദ് മധുർ, രാമകൃഷ്ണൻ കള്ളാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുല്ല കടവത്ത് സ്വാഗതവും കൺവീനർ ഹനീഫ പാലായി നന്ദിയും പറഞ്ഞു. കാസർകോട് ഉത്സവ് ഒക്ടോബർ 15ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും.

