നിർധന കുടുംബത്തിന് പ്രവാസി വെൽഫെയറിന്റെ കൈത്താങ്ങ്
text_fieldsനാട്ടിലെ നിർധന കുടുംബത്തിന് വേണ്ടി പ്രവാസി വെൽഫെയർ യാംബു ടൗൺ യൂനിറ്റ് സമാഹരിച്ച തുക സഫീൽ കടന്നമണ്ണക്ക് ഫൈസൽ കോയമ്പത്തൂർ കൈമാറുന്നു
യാംബു: നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് പ്രവാസി വെൽഫെയർ യാംബു ടൗൺ യൂനിറ്റിന്റെ കൈത്താങ്ങ്. നാട്ടിലെ കുടുംബത്തിന്റെ വിഷമാവസ്ഥ മനസ്സിലാക്കിയ പ്രവാസി വെൽഫെയർ അവരെ സഹായിക്കാൻ രംഗത്തിറങ്ങുകയായിരുന്നു.
കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച തുക പ്രവാസി വെൽഫെയർ യാംബു മേഖല പ്രസിഡൻറ് സഫീൽ കടന്നമണ്ണക്ക് ടൗൺ യൂനിറ്റ് ട്രഷറർ ഫൈസൽ കോയമ്പത്തൂർ കൈമാറി. ടൗൺ യൂനിറ്റ് പ്രസിഡൻറ് സുറൂർ തൃശൂർ, സെക്രട്ടറി ഇല്യാസ് വേങ്ങൂർ, സലിം വേങ്ങര, ഷൗക്കത്ത് എടക്കര, നസീഫ് മാറഞ്ചേരി, റിയാസ് തൃശൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

