ഈ വർഷത്തെ ജോ ജോഷി എൻഡോവ്മെന്റ് അവാർഡ് സമ്മാനിച്ചു
text_fieldsറിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജോ ജോഷി എൻഡോവ്മെന്റ് അവാർഡ് ഫയാസ് ഖാന് സമ്മാനിച്ചപ്പോൾ
റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ ജോ ജോഷി എൻഡോവ്മെന്റ് അവാർഡിന് റിയാദ് ഡൽഹി പബ്ലിക് സ്കൂളിലെ ഫയാസ് ഖാൻ അർഹനായി.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. റിയാദിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽനിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ ഡോക്ടേഴ്സ് ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന അവാർഡ് വിതരണ ചടങ്ങിൽ നിരവധി ഡോക്ടർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

