ഖസീം പ്രവാസി സംഘം, ഖുബൈബ് യൂനിറ്റ് സമ്മേളനം സമാപിച്ചു
text_fieldsസുരേഷ് ബാബു മാനന്തവാടി (പ്രസി.), ഷാജഹാൻ മുണ്ടേരി (സെക്ര.), ബാലകൃഷ്ണൻ ഷൊർണൂർ (ട്രഷ.)
ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഖുബൈബ് യൂനിറ്റ് സമ്മേളനം നടന്നു. ബുറൈദയിൽ നടന്ന സമ്മേളനം ഏരിയ കമ്മിറ്റി സെക്രട്ടറി മനാഫ് ചെറുവട്ടൂർ ഉദ്ഘാടനം ചെയ്തു. അലിക്കുട്ടി എൻ.കെ അധ്യക്ഷനായി. യൂനിറ്റ് സെക്രട്ടറി അജ്മൽ പാറക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കേന്ദ്രകമ്മിറ്റി സെക്രട്ടറി പർവീസ് തലശ്ശേരി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറർ ഉണ്ണി കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗം റഷീദ് മൊയ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. യൂനിറ്റ് ഭാരവാഹികളായി സുരേഷ് ബാബു മാനന്തവാടി (പ്രസി.), ഷാജഹാൻ മുണ്ടേരി (സെക്ര.), ബാലകൃഷ്ണൻ ഷൊർണൂർ (ട്രഷ.), ഇബ്രാഹീം (വൈ. പ്രസി.), ഉബൈദ് (ജോ. സെക്ര.), സുരേന്ദ്രൻ (ജീവകാരുണ്യ വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. രമേശൻ പോള സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.

