റഹ്മാൻ മുനമ്പത്തിന് സ്വീകരണം നൽകി
text_fieldsഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്തിന് അൽ ഖസീം സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ബുറൈദ: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്തിന് അൽ ഖസീം സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡൻറ് അബ്ദുൽ റഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, അമീസ് സ്വലാഹി, കലാകയിക കൺവീനർ സുധീർ കായംകുളം, വൈസ് പ്രസിഡൻറ് മുജീബ് ഒതായി, ലത്തീഫ് മംഗലാപുരം, സക്കീർ കുറ്റിപ്പുറം, ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡൻറ് സലൂബ് വേങ്ങര, അനിൽ ഹരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

