Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിൽ മഴ തുടരുന്നു; ഹറമിലെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു
text_fieldsbookmark_border
മക്ക: മക്കയിൽ വീണ്ടും കനത്ത മഴ. വ്യാഴാഴ്ച വൈകീട്ടാണ് ഹറമിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഹറമിലെത്തിയ തീർഥാടകരും സന്ദർശകരും മഴക്കിടയിൽ പ്രാർഥന നിർവഹിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരാഴ്ചക്കിടെ പലപ്പോഴായി മക്ക നഗരത്തിൽ നല്ല മഴയാണ് ലഭിക്കുന്നത്. മഴ തീരുന്നതു വരെ ഹറമിലെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചെന്ന് ഇരുഹറം കാര്യാലയം സുരക്ഷാകാര്യ അണ്ടർസെക്രട്ടറി ഫാഇസ് അൽഹാരിസി അറിയിച്ചു. ഒരാഴ്ചയിലധികമായി മേഖലയിലെ മക്കയടക്കമുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്.
മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴ ശക്തമായതോടെ അന്തരീക്ഷോഷ്മാവ് കാര്യമായി കുറഞ്ഞിട്ടുണ്ട്.
Next Story

