രഞ്ജു മാത്യുവിന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന രഞ്ജു മാത്യുവിന് കേളി അൽ ഖർജ് ഏരിയ സഹബ യൂനിറ്റിെൻറ ഉപഹാരം കൈമാറുന്നു
റിയാദ്: എട്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ സഹബ യൂനിറ്റ് അംഗം രഞ്ജു മാത്യുവിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം കുടമാളൂർ സ്വദേശിയായ ഇദ്ദേഹം അൽ അഖ്വേൻ കോഴിഫാമിൽ ജോലി ചെയ്തു വരുകയായിരുന്നു. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് ടോണി ആൻറണി അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ ജോയൻറ് ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മിറ്റി അംഗം ഗോപാലൻ, രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാർ, നാസർ പൊന്നാനി, യൂനിറ്റ് ഭാരവാഹികളായ സന്തോഷ് കുമാർ, വിനോദ് ലത്വീഫ് എന്നിവർ സംസാരിച്ചു. രഞ്ജു മാത്യുവിനുള്ള യൂനിറ്റിെൻറ ഉപഹാരം യൂനിറ്റ് സെക്രട്ടറി റിയാസ് റസാഖ് നൽകി. റിയാസ് റസാഖ് സ്വാഗതവും രഞ്ജു മാത്യു നന്ദിയും പറഞ്ഞു.

