Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലാലയം സാംസ്കാരിക വേദി വായനദിനം ആചരിച്ചു
text_fieldsbookmark_border
കലാലയം സാംസ്കാരിക വേദി ഷറഫിയ സെക്ടർ സംഘടിപ്പിച്ച വായനദിനാഘോഷത്തിൽനിന്ന്
ജിദ്ദ: ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി ഷറഫിയ സെക്ടറിന് കീഴിൽ ‘കോലായ’ എന്ന പേരിൽ വായനദിനം ആചരിച്ചു. ‘വഴിതെറ്റുന്ന മാധ്യമ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംഘടിപ്പിച്ചു. ചർച്ചയിൽ ഖലീൽ (കലാശാല സൗദി വെസ്റ്റ്), ഖാജ സഖാഫി (സോൺ കലാലയം), ഷക്കീർ പി. പടേന (സോൺ മീഡിയ), ശഹീർ, ആശിഖ് മാട്ടിൽ, ഹാഷിം തുരുവമ്പാടി, ബഷീർ സൈനി, ഇർഫാദ് വിളത്തൂർ, അർഷാദ് ചെമ്മാട്, റമീസ് എന്നിവർ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ച് സംസാരിച്ചു. പരിപാടിയിൽ ജസീൽ നന്ദി പറഞ്ഞു.
Next Story

