സ്വീകരണവും യാത്രയയപ്പും
text_fieldsജിദ്ദ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം സംഘടിപ്പിച്ച
സ്വീകരണവും യാത്രയയപ്പും
ജിദ്ദ: ജിദ്ദ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തായ്ലൻഡ് കെ.എം.സി.സി പ്രസിഡന്റും പെരിന്തൽമണ്ണ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡന്റുമായ പി.സി. കുഞ്ഞാന് സ്വീകരണവും മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റും മേലാറ്റൂർ കെ.എം.സി.സി ചെയർമാനുമായ മുഹമ്മദലിക്ക് യാത്രയയപ്പും നൽകി.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ കോഴിശ്ശീരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞാനും മുഹമ്മദലിക്കുമുള്ള ഉപഹാരം ഉബൈദുല്ല തങ്ങൾ കൈമാറി. ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ, സെൻട്രൽ കമ്മിറ്റി നേതാവ് റസാഖ് മാസ്റ്റർ, മുഹമ്മദലി മുസ്ലിയാർ, ബാബു തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ആക്ടിങ് സെക്രട്ടറി ഇഖ്ബാൽ മേലാറ്റൂർ സ്വാഗതവും ട്രഷറർ മണി പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.

