പ്രഫ. അബുൽ ഖൈർ മാസ്റ്റർക്ക് സ്വീകരണം നൽകി
text_fieldsമമ്പാട് എം.ഇ.എസ് കോളജ് റിട്ട.അറബിക് പ്രഫ. അബുൽ
ഖൈറിന് ജിദ്ദ മമ്പാട് വെൽഫെയർ ഫോറം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മമ്പാട് എം.ഇ.എസ് കോളജ് റിട്ട. അറബിക് പ്രഫ. അബുൽ ഖൈറിന് ജിദ്ദയിലെ മമ്പാട് വെൽഫെയർ ഫോറം കമ്മിറ്റി സ്വീകരണം നൽകി. പരിപാടി കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗഫൂർ കാഞ്ഞിരാല അധ്യക്ഷത വഹിച്ചു.
ഹബീബ്റഹ്മാൻ, നിസാം മമ്പാട്, ഹാരിസ് ബാബു, പി.ടി. ബഷീർ, സബീറലി, പി.കെ. സലാം, ഷിഫിലി, നിസാർ തമ്പാർ എന്നിവർ സംസാരിച്ചു. പ്രഫ. അബുൽ ഖൈർ, മരുമകൻ തസ്ലീം അബ്ദുല്ല എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും ഹാഫിസ് നന്ദിയും പറഞ്ഞു.

