അഡ്വ. ടി. സിദ്ദീഖിന് സ്വീകരണം നൽകി
text_fieldsജിദ്ദ: കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖിന് ജിദ്ദ വയനാട് ജില്ല കെ.എം.സി.സി സ്വീകരണം നൽകി. യോഗത്തിൽ പ്രസിഡൻറ് റസാഖ് അണക്കായി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സൗദി റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരി, മുഹമ്മദാലി ഫൈസി എന്നിവർ സംസാരിച്ചു. ടി. സിദ്ദീഖ് സ്വീകരണത്തിന് നന്ദി പറഞ്ഞു. ലത്തീഫ് വെള്ളമുണ്ട, അബ്ദുസ്സലാം അരപ്പറ്റ, നൗഷാദ് നെല്ലിയമ്പം, ലത്തീഫ് മേപ്പാടി, നിസാർ വെങ്ങപ്പള്ളി, സുബൈർ കുഞ്ഞോം, ഷാഹുൽ ഹമീദ് മാടക്കര എന്നിവർ നേതൃത്വം നൽകി. ശിഹാബ് പേരാൽ സ്വാഗതവും അഷ്റഫ് കല്ലിടുമ്പൻ വേങ്ങൂർ നന്ദിയും പറഞ്ഞു.

