സ്വീകരണം നൽകി
text_fieldsമൈലപ്പുറം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് സി.എച്ച്. മുസ്തഫക്ക് കെ.എം.സി.സി ജിദ്ദ മലപ്പുറം മുൻസിപ്പൽ കമ്മിറ്റി നൽകിയ സ്വീകരണം
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ ജിദ്ദ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി മുൻ പ്രസിഡന്റും നിലവിൽ മൈലപ്പുറം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായ സി.എച്ച്. മുസ്തഫക്ക് കെ.എം.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി. വർക്കിങ് പ്രസിഡൻറ് എ.പി. അഫ്സൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ‘അഭിമാനകരമായ അസ്ഥിത്വത്തിന്റെ 75 ആണ്ടുകൾ’ ശീർഷകത്തിൽ മലപ്പുറം മുനിസിപ്പൽ എം.എസ്.എഫ് വൈസ് പ്രസിഡൻറ് ജാസിം മുഹമ്മദ് സംസാരിച്ചു. ടി.പി. സാദിഖലി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മുണ്ടുപറമ്പ, സാബിർ പാണക്കാട്, റഫീഖ് അലി പൈതിനിപറമ്പ, സമീർ ചെമ്മങ്കടവ്, ജംഷീദ് ബാബു കോൽമണ്ണ തുടങ്ങിയവർ സംസാരിച്ചു. മുനീർ മന്നയിൽ സ്വാഗതം പറഞ്ഞു.

