പി.എം.എ. സലാമിന് സ്വീകരണം
text_fieldsജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി ഓഫിസ് സന്ദർശിച്ച പി.എം.എ. സലാമിനെ സുനീർ
പുളിക്കൽ ഉപഹാരം നൽകി ആദരിക്കുന്നു
ജിദ്ദ: ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റി കേന്ദ്ര ഓഫിസായ അനസ് ബിൻ മാലിക് സെന്ററിൽ സ്വീകരണം നൽകി. ജെ.ഡി.സി.സി പ്രസിഡന്റ് സുനീർ പുളിക്കൽ പി.എം.എ. സലാമിന് ഉപഹാരം നൽകി ആദരിച്ചു. ജെ.ഡി.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ വാഴക്കാട്, ഹുസൈൻ ജമാൽ ചുങ്കത്തറ, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ഇഖ്ബാൽ തൃക്കരിപ്പൂർ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കന്മാരായ അബൂബക്കർ അരിമ്പ്ര, ഇസ്ഹാഖ് പൂണ്ടോളി, വി.പി. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

