പി.സി.എഫ് ജുബൈൽ മേഖല കമ്മിറ്റി
text_fieldsസിദ്ദീഖ് പത്തടി (പ്രസി), അനീഷ് ചവറ (സെക്ര), അബ്ദുൽ സമദ് ശൂരനാട് (ട്രഷ), ഷെഫീഖ് കൊട്ടുകാട് (മീഡിയ സെക്ര)
ജുബൈൽ: പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) ജുബൈൽ മേഖല കമ്മിറ്റി പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഓൺലൈൻ സന്ദേശം വഴി പ്രഖ്യാപിച്ചു. ദിലീപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. റഫീഖ് പാനൂർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ കൊട്ടുകാട്, ഷിഹാബ് തിരൂരങ്ങാടി, കബീർ ചവറ, അബ്ദുൽ സമദ് ശൂരനാട്, ഷിഹാബ് മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.ഡി.പി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
ഷെഫീഖ് കൊട്ടുകാട് നന്ദിയും പറഞ്ഞു. അനീഷ് ചവറ പ്രതിജ്ഞയും സിദ്ദീഖ് പത്തടി സ്വാഗതവും പറഞ്ഞു. ഭാരവാഹികളായി സിദ്ദീഖ് പത്തടി (പ്രസി), അനീഷ് ചവറ (സെക്ര), അബ്ദുൽ സമദ് ശൂരനാട് (ട്രഷ), അബ്ദുൽ കബീർ ചവറ, അബ്ദുൽ ഖാദർ ലർസൻ (വൈ. പ്രസി), ഷിഹാബ് മൈനാഗപ്പള്ളി, ഷിഹാബ് തിരൂരങ്ങാടി (ജോ. സെക്ര), ഷെഫീഖ് കൊട്ടുകാട് (മീഡിയ സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

