Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 66 കോവിഡ്​ ​ബാധിതർക്ക്​ ഗുരുതരം

text_fields
bookmark_border
41 പേർക്ക്​ കോവിഡ്​, 32 രോഗമുക്തി
covid virus
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 66 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. 41 പേർക്ക്​ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ മൂന്ന്​​​ മരണം കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,571 ഉം രോഗമുക്തരുടെ എണ്ണം 5,37,534 ഉം ആയി. ആകെ മരണസംഖ്യ 8,793 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 4, മദീന 3, മക്ക 3, ദമ്മാം 3, യാംബു 2, മറ്റ്​ 9 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,612,462 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - saudi arabia covid update 10-30
Next Story