Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ നിലവിൽ 6,660 കോവിഡ് ബാധിതർ. ഇന്ന് 569 പേർക്ക് രോഗം ബാധിച്ചു

text_fields
bookmark_border
രോഗമുക്തി: 523, മരണം: 1, ഗുരുതരാവസ്ഥയിലുള്ളവർ: 78
സൗദിയിൽ നിലവിൽ 6,660 കോവിഡ് ബാധിതർ. ഇന്ന് 569 പേർക്ക് രോഗം ബാധിച്ചു
cancel
Listen to this Article

ജിദ്ദ: സൗദിയിൽ ഇന്ന് 569 പുതിയ കോവിഡ് രോഗികളും 523 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,68,648 ഉം രോഗമുക്തരുടെ എണ്ണം 7,52,839 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,149 ആയി.

നിലവിൽ 6,660 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 78 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 209, ദമ്മാം 76, ജിദ്ദ 49, മദീന 32, ഹുഫൂഫ് 17, ത്വാഇഫ് 16, അബഹ 16, മക്ക 15, അൽഖോബാർ 8, അൽ ബാഹ 7, ജുബൈൽ 7, ജീസാൻ 6, ദഹ്റാൻ 6.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
Next Story