Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ 376 പേർക്ക് രോഗം

text_fields
bookmark_border
രോഗമുക്തി 660, മരണം 1, ചികിത്സയിലുള്ളവർ 6,914, ഗുരുതരാവസ്ഥയിലുള്ളവർ 148
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 376 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 660 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 807,591 ഉം രോഗമുക്തരുടെ എണ്ണം 791,438 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,239 ആയി തുടരുന്നു. നിലവിൽ 6,914 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 120, ജിദ്ദ 74, ദമ്മാം 29, മക്ക 23, മദീന 14, അബ്ഹ 12, ബുറൈദ 8, ഹുഫൂഫ് 8, ദഹ്റാൻ 6, ഹാഇൽ 5, ത്വാഇഫ് 4, ഖമീസ് മുശൈത്ത് 4, ജീസാൻ 4, ഖത്വീഫ് 4, അൽബാഹ 3, നജ്റാൻ 3, ദവാദ്മി 3, ഉനൈസ 3, അൽറസ് 3, ജുബൈൽ 3.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Saudi Covid 19
Next Story