Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന്​ 90 പേർക്ക്​ കോവിഡ്; 133 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
മരണം: 2, ചികിത്സയിലുള്ളവർ: 3,250, ഗുരുതരാവസ്ഥയിലുള്ളവർ: 45
saudi covid
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി 90 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 133 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,011 ഉം രോഗമുക്തരുടെ എണ്ണം 741,673 ഉം ആയി.

പുതുതായി രണ്ട്​ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,088 ആയി. നിലവിൽ 3,250 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 25, മദീന 17, റിയാദ്​ 16, മക്ക 14, ദമ്മാം 5, ത്വാഇഫ് 4, അബഹ 2, ജീസാൻ 2.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Saudi covid update 30th april 2022
Next Story