Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി ദേ​ശീ​യ​ദി​നം: ഒരുക്കം പൂർത്തിയാക്കി പ്രതിരോധ മന്ത്രാലയം

text_fields
bookmark_border
കര, കടൽ, വ്യോമ വിഭാഗങ്ങളുടെ 62 പരിപാടികളും പ്രദർശനങ്ങളുമുണ്ടാവും
സൗ​ദി ദേ​ശീ​യ​ദി​നം: ഒരുക്കം പൂർത്തിയാക്കി പ്രതിരോധ മന്ത്രാലയം
cancel
camera_alt

ദേ​ശീ​യാ​ഘോ​ഷ​ത്തി​ലെ വ്യോ​മാ​ഭ്യാ​സ​ത്തി​ന് ഒ​രു​ങ്ങി​യ വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ൾ 

ജിദ്ദ: സൗദി അറേബ്യയുടെ 92ാം ദേശീയദിനം ആഘോഷിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി പ്രതിരോധ മന്ത്രാലയം. സായുധസേനയുടെ ശാഖകൾ 14 നഗരങ്ങളിലായി 62 പരിപാടികളിലും പ്രദർശനങ്ങളിലും പങ്കെടുക്കും. റോയൽ സൗദി കരസേന നിരവധി നഗരങ്ങളിൽ സൈനിക വാഹനങ്ങളുടെ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. റോയൽ നാവികസേന റിയാദ്, ജിദ്ദ, ദമ്മാം, ജുബൈൽ, അൽ-അഹ്സ, ത്വാഇഫ്, അൽ-ബാഹ, ബൽ ജുറേശി, തബൂക്ക്, അബഹ, ഖമീസ് മുശൈത്ത്, അൽ-ഖോബാർ, ഹഫ്ർ അൽ-ബാത്തിൻ, അൽ-ജൗഫ് എന്നീ നഗരങ്ങളിൽ പ്രത്യേക പ്രദർശനമൊരുക്കും. സേനയുടെ ടൈഫൂൺ, എഫ് - 15 എസ്, ടൊർണാഡോ, എഫ് -15 സി വിമാനങ്ങൾ എയർഷോകളിൽ പങ്കെടുക്കും. സൈക്ലിസ്റ്റുകൾക്കായി റോയൽ നേവൽ ഫോഴ്‌സ് ദറഇയ ഗവർണറേറ്റിലും ജിദ്ദയിലെ വാട്ടർഫ്രണ്ടിലും മാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ട്. ജുബൈൽ റോയൽ കമീഷനിലെ ഫനാതീർ ബീച്ചിൽ നാവികസേന ആധുനിക വിമാനങ്ങൾ ഉപയോഗിച്ചുള്ള നാവിക പരേഡും ഹെലികോപ്ടറുകൾ ഉപയോഗിച്ചുള്ള ഏരിയൽ പരേഡുകളും നടത്തുന്നുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Saudi national day
Next Story