അസീർ സമ്മർ സീസൺ പരിപാടികൾക്ക് തുടക്കം
text_fieldsഅബഹ: അസീർ സമ്മർ സീസൺ പരിപാടികൾ ആരംഭിച്ചു. മേഖല ഗവർണറും വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ ത്വലാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ‘അസീറിലെ സമ്മർ... അത് ഗംഭീരമാണ്’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ വേനൽക്കാല പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലും ടൂറിസം മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ജനറൽ എൻറർടെയിൻമെന്റ് അതോറിറ്റി എന്നിവയുടെ പിന്തുണയിലും ജൂലൈ ആദ്യം ആരംഭിക്കുന്ന ‘സൗദി സമ്മർ 2024’ പ്രോഗ്രാമിന്റെ ഭാഗമാണ് സീസൺ പരിപാടികൾ. കഴിഞ്ഞ സീസണെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം 15 ശതമാനത്തിലധികം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ അഞ്ച് മുതൽ ആഗസ്റ്റ് 16 വരെ അരങ്ങേറുന്ന പരിപാടിയിൽ അറബ് ലോകത്തെ പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും. നിരവധി വിനോദ, സാംസ്കാരിക, കായിക പരിപാടികൾ അരങ്ങേറും.

