മുഹമ്മദ് രാജക്ക് ‘സവ’ യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുഹമ്മദ് രാജക്ക്
സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ജിദ്ദയിൽ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സ്ഥാപകാംഗവും പ്രസിഡന്റുമായ മുഹമ്മദ് രാജക്ക് സവ അംഗങ്ങൾ യാത്രയയപ്പ് നൽകി. നാലു പതിറ്റാണ്ടോളം തൊഴിലിനൊപ്പം ജീവകാരുണ്യ, സാമൂഹിക പ്രവർത്തനം ജീവിത സപര്യയാക്കിയ മുഹമ്മദ് രാജയുടെ സേവന പ്രവർത്തനങ്ങൾ യോഗത്തിൽ പങ്കെടുത്തവർ വിവരിച്ചു.
സവ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ അബ്ദുൽ സലാം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, റുബീന നിവാസ്, കബീർ കൊണ്ടോട്ടി, ഡോ. അഹ്മദ് ആലുങ്ങൽ, അലി മുഹമ്മദ് അലി, ഹരികുമാർ ചെങ്ങന്നൂർ, നാസർ വല്ലാഞ്ചിറ, ജോബി വയനാട്, മൻസൂർ വയനാട്, മസൂദ് ബാലരാമപുരം, സക്കീർ ഹുസൈൻ അമ്പഴയിൽ.
ബീരാൻകുട്ടി കോയിസ്സൻ, നൗഷാദ് അടൂർ, സിറാജ് മുഹിയിദ്ധീൻ, ജാഫറലി പാലക്കോട്, നവാസ് തങ്ങൾ, ഹിഫ്സു റഹ്മാൻ, നജീബ് ബുർഹാനി, നാസർ ചാവക്കാട്, സഹീർ അബ്ദുൽ ഖാദർ, ഷാഫി മജീദ്, ഷമീം ഷാജു ചാരുംമൂട്, ഷാൻ നീർക്കുന്നം, സഫീർ, ഇർഷാദ് ആറാട്ടുപുഴ എന്നിവർ സംസാരിച്ചു.
മുഹമ്മദ് രാജ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടി നൗഷാദ് മുഹമ്മദ് സാലി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ലബ്ബ നന്ദിയും പറഞ്ഞു. ആയിഷാ ബിന്ദ് ഷാഫി ഖുർആൻ പാരായണം നടത്തി.

