‘സ്കാൻ’ അനുശോചിച്ചു
text_fieldsനജാം മാറ്റാപ്പള്ളിയുടെ നിര്യാണത്തിൽ സോഷ്യൽ ആൻഡ്
ചാരിറ്റി അസോസിയേഷൻ ഫോർ നിലമേൽ സംഘടിപ്പിച്ച
അനുശോചന യോഗത്തിൽ ദീപു ദേവദാസ് സംസാരിക്കുന്നു
ജുബൈൽ: സോഷ്യൽ ആൻഡ് ചാരിറ്റി അസോസിയേഷൻ ഫോർ നിലമേൽ (സ്കാൻ) നജാം മാറ്റാപ്പള്ളി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന കല, സാമൂഹിക, സാംസ്കാരിക പ്രവർത്തകനായിരുന്നു നജാം മാറ്റാപ്പള്ളി. പ്രവാസ ലോകത്തിനും കൂട്ടായ്മക്കും അദ്ദേഹം നൽകിയ സേവനങ്ങൾ യോഗം അനുസ്മരിച്ചു.
പ്രിയങ്കരനായ ഒരു നാട്ടുകാരനെയാണ് നഷ്ടമായതെന്ന് സ്കാൻ കൂട്ടായ്മ വിലയിരുത്തി. നൗഷാദ് മൂലക്കടയിൽ അധ്യക്ഷത വഹിച്ചു. ഷാജിദ്ദീൻ നിലമേൽ, അഷ്റഫ്, ദീപു ദേവദാസ്, നാസർ, ഷിബു ആലുംകുന്നിൽ, ഷാജിർഖാൻ തുടങ്ങിയവർ സംസാരിച്ചു. ഹുസൈൻ സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.

