യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ജിപ്സി ജോർജിന് ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
ജിസാൻ: ജിസാൻ മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിലെ സൂപ്പർവൈസറായ ജിപ്സി ജോർജിന് ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) യാത്രയയപ്പ് നൽകി. കഴിഞ്ഞ ആറു വർഷമായി ഈ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ജിപ്സി ജോർജ് ആശുപത്രിയിൽ എത്തുന്ന പ്രവാസികൾക്ക് താങ്ങും തണലുമായിരുന്നു. ജല പ്രസിഡൻറ് സണ്ണി ഓതറ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ 'ജല'യുടെ ഉപഹാരം സമ്മാനിച്ചു. സലാം കൂട്ടായി, ഡോ. ജോ വർഗീസ്, ഡോ. രമേഷ് മൂച്ചിക്കൽ, തോമസ് കുട്ടി, നൗഷാദ് പുതിയതോപ്പിൽ, അജിതൻ അവിനപ്പുള്ളി, ലീമ താഹ, അനീഷ് നായർ എന്നിവർ സംസാരിച്ചു. ജിപ്സി ജോർജ് മറുപടി പറഞ്ഞു.

