എൻജി. അബ്ദുൽ നസീർ മുല്ലപ്പിള്ളിക്ക് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന എൻജി. അബ്ദുൽ നസീർ മുല്ലപ്പിള്ളിക്ക് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
ജിദ്ദ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) ജിദ്ദ ഘടകം എക്സി. അംഗം എൻജി. അബ്ദുൽ നസീർ മുല്ലപ്പിള്ളിക്ക് യാത്രയയപ്പ് നൽകി. സൗദിയിലും യു.എ.ഇയിലുമായി നീണ്ട 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. കോതമംഗലം എം.എ കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ച് ബിരുദധാരി ആണ് അദ്ദേഹം. സൗദിയിലും യു.എ.ഇയിലുമായി വിവിധ കമ്പനികളിൽ പ്രൊജക്ട് സെക്ഷനിൽ ജോലി ചെയ്തിട്ടുണ്ട്. ജിദ്ദ ഷറഫിയ്യയിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ് അംഗം റഹീം കോട്ടേലക്കുടി ഉപഹാരം സമ്മാനിച്ചു.
സെക്രട്ടറി ബഷീർ കുപ്പിയാെൻറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി അലി ഇടവൂർ, അഡ്വൈസറി ബോർഡ് അംഗം കൊച്ചഹമ്മദ് അല്ലപ്ര, റഹീം കോട്ടെലക്കുടി, ട്രഷറർ മുഹമ്മദ് ഷാഫി, മാഹിൻഷാ, തൻസീം, നിഷാദ് കൊപ്രമ്പിൽ, ഷിനു ജമാൽ, സഹീർ ചിറക്കകുടി, ഉബൈദ് കൂലിയാടൻ, അജ്നാസ്, ബഷീർ ആലപ്പിള്ളി എന്നിവർ സംസാരിച്ചു. അബ്ദുൽ നസീർ നന്ദി പറഞ്ഞു.

