നസീമിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നസീമിന് കേളി മജ്മഅ യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി എസ്. സന്ദീപ്
കുമാർ കൈമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മജ്മഅ യൂനിറ്റ് ജോ. സെക്രട്ടറി നസീമിന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു.
മലസ് ഏരിയ സെക്രട്ടറി കെ.പി. സജിത്ത്, യൂനിറ്റ് വൈസ് പ്രസിഡന്റ് അനീസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിൽ, മജീഷ്, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജോ. സെക്രട്ടറി സിറാജ്, അബ്ദുൽ റഷീദ്, രജീഷ്, മൻസൂർ, ഷബീർ, ഷൗക്കത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി എസ്. സന്ദീപ് കുമാർ നസീമിന് കൈമാറി. കോഴിക്കോട് എലത്തൂർ സ്വദേശിയായ നസീം കഴിഞ്ഞ അഞ്ചുവർഷമായി മജ്മഅയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുന്നു. സെക്രട്ടറി എസ്. സന്ദീപ് കുമാർ സ്വാഗതവും നസീം നന്ദിയും പറഞ്ഞു.

