എസ്.ഐ.സി റമദാൻ മുന്നൊരുക്കം സംഘടിപ്പിച്ചു
text_fieldsത്വാഇഫ്: 'റമദാൻ സംസ്കരണത്തിന്, ഖുർആൻ ഔന്നിത്യത്തിന്' എന്ന പ്രമേയത്തിൽ എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി എസ്.ഐ.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി മുന്നൊരുക്കം സംഘടിപ്പിച്ചു. എം.സി.സുബൈർ ഹുദവി നഗറിൽ വെച്ച് നടന്ന പരിപാടി ഷരീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. സാലിം ഫൈസിക്കുള്ള സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം അഷ്റഫ് താനാളൂരും വിവിധ ഏരിയ കമ്മിറ്റികൾക്ക് വേണ്ടി ശിഹാബ് കൊളപ്പുറം, റസാഖ് ശിവപുരം, സുനീർ ആനമങ്ങാട്, സാലിഹ് ഫൈസി എന്നിവരും നൽകി. അസീസ് റഹ്മാനി പെരിന്തല്‍മണ്ണ സ്വാഗതവും അബ്ദു റഹ്മാൻ വടക്കഞ്ചേരി നന്ദിയും പറഞ്ഞു. അബ്ദുൽ ജബ്ബാർ കരുളായി ഖിറാഅത്ത് നടത്തി. അഹമ്മദ് ഹുദവി, ലത്തീഫ് ഫറോക്ക്, സക്കീർ വടക്കാങ്ങര, ജലീൽ തോട്ടോളി, ബാവ പെരിന്തല്‍മണ്ണ, യാസർ കാരക്കുന്ന്, അഷ്റഫ് നഹാരി, ജംഷീർ,ബഷീർ ചെർപ്പുളശ്ശേരി, മുസ്തഫ പാതായ്ക്കര തുടങ്ങിയവർ നേതൃത്വം നൽകി.
