വിദ്യാർഥികളെ ആദരിച്ചു
text_fieldsഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കൾക്ക് ഖുലൈസ് ലൈവ് പീപ്ൾ നൽകിയ സ്നേഹാദരവ്
ഖുലൈസ്: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കൾക്ക് ഖുലൈസ് ലൈവ് പീപ്പിളിന്റെ സ്നേഹാദരവ്.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്തിമ സനയെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയ പി.വി. അൻഷിബ്, ഷെജിൻ ഷാ, ഖദീജ മുംതാസ് എന്നിവരെയുമാണ് ആദരിച്ചത്. ചെയർമാൻ അബ്ദുറഹ്മാൻ, പ്രസിഡൻറ് സൈനുദ്ദീൻ, സെക്രട്ടറി അഫ്സൽ, എക്സിക്യൂട്ടിവ് മെംബർമാരായ നാസർ ഓജർ, റഫീഖ് കൂറ്റനാട്, സഹീർ കൊല്ലം, എം.കെ. അസീസ്, ഷുക്കൂർ ഫറൂഖ്, കുഞ്ഞുട്ടി മക്കരപറമ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

