Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തനിമ സൗഹൃദ സംഗമം നാളെ
text_fieldsbookmark_border
ജിദ്ദ: 'പുതിയ വർഷം, പുതിയ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ തനിമ ജിദ്ദ നോർത്ത് സോൺ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം വെള്ളിയാഴ്ച ഓൺലൈനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് 4.30ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനൻ മുഖ്യാതിഥിയായിരിക്കും. സാമൂഹിക പ്രവർത്തകൻ സാജു ജോർജ്, ഗായിക സോഫിയ സുനിൽ, യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഉമർ ഫാറൂഖ് എന്നിവരും സംസാരിക്കും. മീറ്റിങ് ഐഡി: 88959790668, പാസ്കോഡ്: 00584 എന്നിവ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് പരിപാടി വീക്ഷിക്കാവുന്നതാണ്.
Next Story

