തരീബ് മലയാളി സമാജം വാർഷികാഘോഷം
text_fieldsലത്തീഫ് മങ്കായം (പ്രസി), രഞ്ജിത്ത് കാരന്തൂർ (ജന സെക്ര)
ഉസ്മാൻ മേലേതിൽ (ട്രഷ)
അബഹ: രണ്ട് പതിറ്റാണ്ടായി തരീബിലെ മലയാളി സമൂഹത്തിൽ ജാതി, മത, രാഷ്ട്രീയത്തിനധീതമായി പ്രവർത്തിച്ചുവരുന്ന തരീബ് മലയാളി സമാജം വാർഷികാഘോഷം സംഘടിപ്പിച്ചു.
പ്രസിഡൻറ് ഉസ്മാൻ മേലേതിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് കോഴിക്കോട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഞ്ജിത്ത് കാരന്തൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി ലത്തീഫ് മങ്കായം (പ്രസിഡൻറ്), അൻവർ ബീമാപ്പള്ളി (വൈസ് പ്രസിഡൻറ്), രഞ്ജിത്ത് കാരന്തൂർ (ജന. സെക്രട്ടറി), അസീസ് കോഴിക്കോട് (ജോ. സെക്രട്ടറി), ഉസ്മാൻ മേലേതിൽ (ട്രഷ.), അബു തൃശൂർ, ശിവരാമൻ (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

