52 ഡിഗ്രി സെഷ്യൽസ് ചൂടുമായി വേനൽ അടുത്ത ഘട്ടത്തിൽ
text_fieldsറിയാദ്: മക്കയിൽ 52 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതോടെ വേനൽക്കാലം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
മക്കയിലേത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ്. സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം അവസാനിക്കാൻ ഇനി 50 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. വടക്കൻ മേഖലയിൽ താപനില ശരാശരിയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസും റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിൽ 1.5 ഡിഗ്രി സെൽഷ്യസും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പല മേഖലകളിലും ശരാശരിയേക്കാൾ ഉയർന്ന മഴക്കും സാധ്യതയുണ്ട്. മക്ക, തെക്കൻ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മഴ ശക്തമാകുമെന്നും വക്താവ് പറഞ്ഞു.

