ക്യു.എച്ച്.എൽ.സി പാഠപുസ്തക പ്രകാശനം
text_fieldsക്യു.എച്ച്.എൽ.സി ഒമ്പതാം ഘട്ടത്തിന്റെ ദമ്മാംതല പാഠപുസ്തക പ്രകാശനം, എട്ടാംഘട്ട റാങ്ക് ജേതാക്കൾക്ക് സമ്മാന വിതരണ ചടങ്ങ്
ദമ്മാം: സൗദി ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിയാദ് അസീസിയ ദഅവ ആൻഡ് ഗൈഡൻസ് സെന്റർ നേതൃത്വം നൽകുന്ന ഖുർആൻ-ഹദീസ് ലേണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി) ഒമ്പതാം ഘട്ടത്തിന്റെ ദമ്മാംതല പാഠപുസ്തക പ്രകാശനവും വിതരണോദ്ഘാടനവും നടന്നു.
ബി.വി. അബ്ദുൽ ഗഫൂർ കോഴിക്കോട് പാഠപുസ്തകം ആദ്യ കോപ്പി അബ്ദുന്നാസർ കരൂപടന്നക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്യു.എച്ച്.എൽ.സി എട്ടാം ഘട്ടത്തിൽ സൗദിതല പരീക്ഷയിൽ ദമ്മാമിൽ നിന്ന് റാങ്ക് കരസ്ഥമാക്കിയ റിനിഷ മുഹമ്മദ് (നാലാം റാങ്ക്), ഖൈറുന്നിസ മുഹമ്മദ് (അഞ്ചാം റാങ്ക്), മുഹമ്മദ് റെനീഷ്, റാഷിദ നൗഷാദ് (ഏഴാം റാങ്ക്), മിസ്റിയ ഫരീത് (എട്ടാം റാങ്ക്), കുട്ടികളുടെ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ആയിഷ മർവ എന്നിവർക്ക് ചടങ്ങിൽ ദമ്മാം ഐ.സി.സി ദഅവ വിഭാഗം മേധാവി ശൈഖ് മുഹമ്മദ് അൽ ഉവൈശ്ശിസ്, അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃത്വം നൽകുന്ന ക്യു.എച്ച്.എൽ.സി പഠന പദ്ധതികൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

