തലശ്ശേരി അസോസിയേഷൻ ഈദ് വസ്ത്ര വിതരണം
text_fieldsതലശ്ശേരി അസോസിയേഷൻ ഈദ് വസ്ത്ര വിതരണം
റിയാദ്: തലശ്ശേരി കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ റിയാദിന്റെ ഈ വർഷത്തെ ഈദ് വസ്ത്ര വിതരണം തലശ്ശേരിയിൽ നടന്നു. പ്രസിഡൻറ് തൻവീർ ഹാഷിം, സെക്രട്ടറി ഷമീർ തീക്കൂക്കിൽ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ നാട്ടിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സമീർ മൈലാടാൻ, എസ്സാർ മുഹമ്മദ്, ലോക്കൽ കോഓഡിനേറ്റർമാരായ അബൂബക്കർ സിദ്ദീഖ്, ഒ.വി. റഫീഖ്, സി.സി.എഫ് സെക്രട്ടറി മുഹമ്മദ് നിസാർ, നവാസ്, അൻവരിയ സ്കൂൾ ഹെഡ് മിസ്ട്രസ് സോയ ടീച്ചർ, ആബിദ ടീച്ചർ, സൗജത് ടീച്ചർ, ഷീജ ടീച്ചർ, പി.ടി.എ. പ്രസിഡൻറ് റുക്സീന, തഹ്ലീമുൽ അവാം സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ സലാം, അബ്ദുല്ല മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു.
അൻവാരിയ സ്കൂൾ, തഹ്ലീമുൽ അവാം സ്കൂൾ എന്നിവിടങ്ങളിലെ ഇരുന്നൂറോളം കുട്ടികൾക്ക് ഈ വർഷം പെരുന്നാൾ വസ്ത്രം നൽകി.

