കലണ്ടർ പ്രകാശനം ചെയ്തു
text_fieldsകെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നൗഷാദ് മയ്യിൽ, ഏരിയ കമ്മിറ്റി പ്രസിഡൻറ് ഹമീദ് മങ്കട, സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം, ട്രഷറർ സിദ്ദീഖ് കൊടിഞ്ഞി, ഇല്യാസ് കളപ്പാട്ടിൽ, നജീബ് തായഞ്ചേരി, ഉസ്മാൻ പട്ടാമ്പി, റഫീഖ് കണ്ണൂർ, ഹമീദ് കാസർകോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദമ്മാം: പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പുതുവർഷ കലണ്ടർ പുറത്തിറക്കി.
ദമ്മാമിൽ നടന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എം.കെ. ഷാജഹാൻ കലണ്ടർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് സിറാജ് തലശ്ശേരി, ട്രഷറർ അഡ്വ. നവീൻ കുമാർ, മുഹ്സിൻ അറ്റാശ്ശേരി, സുനില സലിം എന്നിവർ സംബന്ധിച്ചു.

