ഒട്ടകമേള ജേതാക്കളെ ആദരിച്ചു
text_fieldsആറാമത് കിങ് അബ്ദുൽ അസീസ് ഒട്ടകമേളയിൽ വിവിധ വിഭാഗങ്ങളിൽ വിജയിച്ചവരെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ
സൽമാന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
ജിദ്ദ: സൗദി തലസ്ഥാന നഗരത്തിൽ നടന്ന ആറാമത് കിങ് അബ്ദുൽ അസീസ് ഒട്ടകമേളയിൽ വിവിധ വിഭാഗങ്ങളിൽ വിജയിച്ചവരെ ആദരിച്ചു. സൽമാൻ രാജാവിനുവേണ്ടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് റിയാദിലെ സയാഇദിൽ ഒട്ടകമേളയുടെ സമാപന ചടങ്ങിൽ വിജയികളെ ആദരിച്ചത്.
ചടങ്ങിൽ എത്തിയ കിരീടാവകാശിയെ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് സ്വീകരിച്ചു.
സഹമന്ത്രിയും മന്ത്രിസഭാംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

