ടി.വി. ജോർജിന് യാത്രയയപ്പ് നൽകി
text_fieldsമൂന്ന് പതിറ്റാണ്ട് പ്രവാസം മതിയാക്കി മടങ്ങുന്ന ടി.വി. ജോർജിന് വി.പി. മുഷ്ഖാത്ത് മുഹമ്മദലി
ഉപഹാരം കൈമാറുന്നു
ജിദ്ദ: ശറഫിയ്യ അൽറയാൻ ഇന്റർനാഷനൽ പോളിക്ലിനിക്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ടി.വി. ജോർജിന് അൽറയാൻ മാനേജ്മെന്റ്, ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി. അൽറയാൻ എക്സിക്യൂട്ടിവ് ഡയറക്ടർ വി.പി. മുഷ്ഖാത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. അയ്യപ്പ കുമാർ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ രഞ്ജിത്, സജയ്, സെലീന സജയ്, രാമറാവു, ഹുസ്സയിൻ, നഴ്സുമാരായ ഷൈന സലാം, ഗോമതി, മുഹ്സിന, റിഷപ്ഷൻ ഇൻ ചാർജ് സൗദി പൗരൻ നബീൽ, മറ്റു ജീവനക്കാരായ ബാബു പൂങ്ങോട്, വി.പി. അബ്ദുസലാം, നജീബ് എറിയാട്, യൂസഫ് ഹാജി, സലീം പാറപ്പുറത്ത്, ബഷീർ ബംഗ്ലാദേശ്, അഷ്റഫ് കുട്ടത്തി, ഹംസക്കുട്ടി, വി.പി. നൗഷാദ് കാരക്കുന്ന്, ഗഫൂർ നിലമ്പൂർ, സമീർ (യു.പി), എന്നിവർ സംസാരിച്ചു. ടി.വി. ജോർജ് മറുപടി പ്രസംഗം നടത്തി.
ഷരീഫ് തോട്ടെക്കാട്, സിസ്റ്റർ റോസി, ആസിഫ്, സയ്യിദ് (ഇയ്യാപ്പ), സിസ്റ്റർ ഷൈല, റഫീഖ് തുവ്വൂർ, സിസ്റ്റർ സിനി മഞ്ചേരി, സത്താർ മംഗലാപുരം, സിസ്റ്റർ ചിഞ്ചു, സാബു നിലമ്പൂർ, സിസ്റ്റർ രേഷ്മ, സുബൈർ പട്ടിക്കാട്, സനു, സുമയ്യ, സെൽവി, സലീന കോഴിക്കോട്, നദീറ എന്നിവർ നേതൃത്വം നൽകി. അഡ്മിനിസ്ട്രേഷൻ മാനേജർ ടി.പി. ശുഐബ് സ്വാഗതവും ഹാരിസ് ബാബു നന്ദിയും പറഞ്ഞു.

