ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം
text_fieldsഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യമായി റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി
റിയാദ്: ഭാരത് ജോഡോ യാത്രക്ക് റിയാദിലെ ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ല പ്രസിഡൻറ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രാജു തൃശൂർ, മാള മുഹിയിദ്ദീൻ ഹാജി, യഹ്യ കൊടുങ്ങലൂർ എന്നിവർ സംസാരിച്ചു.
സോണി പറക്കൽ സ്വാഗതവും നാസർ വലപ്പാട് നന്ദിയും പറഞ്ഞു. ഷാജി മതിലകം, ബാബു നിസാർ, ഗഫൂർ ചെന്ദ്രാപ്പിന്നി, മാത്യു സിറിയക്, ഇബ്രാഹിം ചേലക്കര, തൽഹത്ത്, ജമാൽ അറക്കൽ, അബ്ദുറഹീം, വിൻസൻറ്, സലിം മാള, റസാഖ് മുള്ളൂർക്കര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

