വേങ്ങര കെ.എം.സി.സി ശിഹാബ് തങ്ങൾ സ്കോളർഷിപ് വിതരണം ചെയ്തു
text_fieldsറിയാദ് കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ വിദ്യാഭ്യാസ സ്കോളർഷിപ് ഫണ്ട് ഷൗക്കത്ത് കടമ്പോട്ട്, പി. ഉബൈദുല്ല എം.എൽ.എക്ക് കൈമാറുന്നു
റിയാദ്: റിയാദ് കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റിയും എം.എസ്.എഫ് വേങ്ങര മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന ശിഹാബ് തങ്ങൾ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു.
വേങ്ങര പൂക്കോയ തങ്ങൾ സ്മാരക സൗധത്തിൽ നടന്ന പരിപാടി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് എ.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കടമ്പോട്ട് സ്കോളർഷിപ് പദ്ധതി വിശദീകരിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽനിന്നും നിർധനരായ പ്രഫഷനൽ വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് തെരഞ്ഞെടുത്തത്. സ്കോളർഷിപ് തുക പി. ഉബൈദുല്ല എം.എൽ.എക്ക് ഷൗക്കത്ത് കടമ്പോട്ട് കൈമാറി.
നൗഫൽ മമ്പീതി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡൻറ് കുട്ടി മൗലവി, സെക്രട്ടറി പി.കെ. അസ്ലു, യൂത്ത് ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി, സെക്രട്ടറി ഷംസു പുള്ളാട്ട്, റിയാദ് കെ.എം.സി.സി ഭാരവാഹികളായ റാഷിദ് കോട്ടുമല, ഇ.കെ.എ. റഹീം, നൗഷാദ് ചക്കാല, സി. റിയാസ്, എം.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട് സ്വാഗതം പറഞ്ഞു.

