യാംബു കെ.എം.സി.സി ഫുട്ബാൾ ഫൈനൽ ഇന്ന്
text_fieldsയാംബു കെ.എം.സി.സി ഫുട്ബാൾ ടൂർണമെൻറ് ഫൈനലിൽ പങ്കെടുക്കാനെത്തിയ അനസ് എടത്തൊടികയെ ജിദ്ദ വിമാനത്താവളത്തിൽ സംഘാടകർ സ്വീകരിച്ചപ്പോൾ
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി 40ാം വാർഷികത്തിന്റെ ഭാഗമായി എം.ടി. സഹീറിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന്റെ ഫൈനൽ വെള്ളിയാഴ്ച.
പരിപാടിയിലെ മുഖ്യാതിഥി മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക യാംബുവിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഭാരവാഹികളായ അയ്യൂബ് എടരിക്കോട്, ഷറഫു പാലീരി, സിറാജ് മുസ്ലിയാരകത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.ജനുവരി 22ന് യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങിയ ത്രിദിന ഫുട്ബാളിന്റെ സെമിഫൈനലുകൾ വെള്ളിയാഴ്ച രാത്രി 9.30ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം, അക്നെസ് എഫ്.സി ടീമിനെയും രണ്ടാം സെമിയിൽ അറാട്കോ എഫ്.സി ടീം, കാർഫുഡ് എഫ്.സി ടീമിനേയും നേരിടും. രാത്രി 11നാണ് ഫൈനൽ. ഫൈനൽ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി അനസ് എടത്തൊടിക പങ്കെടുക്കും.

