യാംബു കെ.എം.സി.സി കണ്ണൂർ ജില്ല ഇഫ്താർ സംഗമം
text_fieldsയാംബു കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
യാംബു: കെ.എം.സി.സി യാംബു കണ്ണൂർ ജില്ല ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ടൗണിലുള്ള നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ യാംബുവിലുള്ള കണ്ണൂർ ജില്ലയിലെ കുടുംബങ്ങളും സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സാരഥികളും അടക്കം ധാരാളം പേർ പങ്കെടുത്തു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ റമദാൻ സന്ദേശ പ്രഭാഷണം നടത്തി.
അബ്ദുറസാഖ് നമ്പ്രം ചടങ്ങിൽ നന്ദി പറഞ്ഞു. കെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കളായ സുഹൈബ് നായക്കൻ, അബ്ദുറഹീം അരിമ്പ്ര, അബ്ദുൽ റാസിഖ് പാമ്പുരുത്തി, അബ്ദുറഷീദ് കാട്ടാമ്പള്ളി, മുഹമ്മദ് കമ്പിൽ, മൂസ തളിപ്പറമ്പ്, അഷ്റഫ് മൗലവി, യൂനുസ് പാമ്പുരുത്തി, ഉബൈസ്, ഷാഹുൽ ഹമീദ് മാങ്കടവ്, ശരീഫ്, റഫീഖ് നമ്പ്രം, ഫർഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.

