ഗുരു വിചാരധാര വനിതാവേദി ഭാരവാഹികൾ
text_fieldsഷാർജ: ഗുരു വിചാരധാര വനിതാവേദി സെൻട്രൽ കമ്മിറ്റി യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. സിനിമ താരങ്ങളായ കെ.പി.എ.സി ലളിത, പ്രദീപ് കോട്ടയം എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഏപ്രിലിൽ വിഷു ആഘോഷം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഭാരവാഹികൾ: വന്ദന മോഹൻ (പ്രസി.), ലളിത വിശ്വംഭരൻ (ജന.സെക്ര.), അഡ്വ. മഞ്ജു ഷാജി (ട്രഷ.), രഞ്ജിനി പ്രഭാകർ, രാഗിണി മുരളീധരൻ (വൈ. പ്രസി.), അമ്പിളി വിജയകുമാർ, അനിത സുധികുമാർ (സെക്ര.), ധന്യ സുഭാഷ് (ജോ. ട്രഷ.), ഷിനോ സജി, ശാന്തി രാജേന്ദ്രൻ, ബിന്ദ്യ അഭിലാഷ്, ജുലി ബിനു (എക്സി. കമ്മിറ്റി).
യോഗത്തിൽ പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, സജി ശ്രീധരൻ, കെ.പി. വിജയൻ, സി.പി. മോഹനൻ, ഷാജി ശ്രീധരൻ, സോമഗിരി, ഷിബു ചെമ്പകം, അജിത് എന്നിവർ സംസാരിച്ചു.

