പത്താം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsആലുവ യു.സി കോളജ് യു.എ.ഇ അലുമ്നി ചാപ്റ്ററിന്റെ പത്താം വാർഷികവും ഓണാഘോഷവും
ദുബൈ: ആലുവ യു.സി കോളജ് യു.എ.ഇ അലുമ്നി ചാപ്റ്ററിന്റെ പത്താം വാർഷികവും ഓണാഘോഷ പരിപാടികളും ദുബൈ കറാമ കാലിക്കറ്റ് പാരഗൺ റസ്റ്റാറന്റ് ഹാളിൽ നടന്നു. പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പങ്കെടുത്തു. ഹിറ്റ് എഫ്.എം ആർ.ജെ നിമ്മി, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, ഡോ. സൗമ്യ സരിൻ തുടങ്ങിയവരും അതിഥികളായിരുന്നു. അലുമ്നിയുടെ സ്ഥാപക അംഗങ്ങൾക്ക് ഉപഹാരസമർപ്പണവും പത്തു വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കിയുള്ള ‘വേരുകൾ’ എന്ന വിഡിയോയുടെ പ്രകാശനവും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. പരിപാടിയിലുടനീളം ഊർജ്ജസ്വല പങ്കാളിത്തത്തിന് റെമിത്തും സിൻഡെറെല്ലയും പുരസ്കാരാർഹരായി.

