Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുജൈറയിൽ 20 ശതമാനം ശമ്പള വർധന

text_fields
bookmark_border
സർക്കാർ ഉദ്യോഗസ്ഥർക്കാണ്​ ഭരണാധികാരിയുടെ പ്രഖ്യാപനം
ഫുജൈറയിൽ 20 ശതമാനം ശമ്പള വർധന
cancel

ഫുജൈറ: ഫുജൈറ എമിറേറ്റിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഫെബ്രുവരി ഒന്നു മുതൽ 20 ശതമാനം വർദ്ധിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.

ജീവനക്കാരുടെ ജോലി സ്ഥിരതയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ ഇത് പോസിറ്റീവായി പ്രതിഫലിക്കും. തൊഴിലാളികൾക്ക് സാമ്പത്തികവും ജീവിതപരവുമായ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുക എന്ന ഫുജൈറ സർക്കാരിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമാണ് ഈ തീരുമാനം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 20 per cent pay rise in Fujairah
Next Story