Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തണൽ സെൻററിന് ഡയാലിസിസ് മെഷീൻ നൽകും
text_fieldsbookmark_border
ഷാർജ: വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെൻററിെൻറ പ്രചാരണാർത്ഥം യു.എ.ഇയിലെത്തിയ തണൽ ചെയർമാൻ ഡോ. ഇദ്രീസിന് കുറ്റ്യാടി, വേളം, ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്ത് പ്രവാസി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ ഉദ്ഘാടനം ചെയ്തു. ഒ.എം നവാസ് അധ്യക്ഷത വഹിച്ചു. വി.എം. മൊയ്തു, കെ.കെ.ജമാൽ ഹാജി, അഷ്റഫ് വേളം, മുഹമ്മദ് കുറ്റ്യാടി എന്നിവർ സംസാരിച്ചു. പാലേരിയിൽ തെരുവത്ത് മജീദ് സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് 65 ലക്ഷം രൂപ ചിലവിൽ 10 ഡയാലിസിസ് മെഷീനുകൾ നൽകാൻ യോഗം തീരുമാനിച്ചു.
തണൽ ഡയാലിസിസ് സെൻറർ ഷാർജ ചാപ്റ്ററും രൂപവത്കരിച്ചു. ഭാരവാഹികൾ: റിയാസ് ടി.കെ (ചെയർ), മുഹമ്മദ് കുറ്റ്യാടി (വൈ. ചെയർ), ഒ.എം. നവാസ് (ജന. സെക്ര), നാസർ വരിക്കോളി, ആർ.പി. നദീർ, അലി കൊടുമയിൽ (ജോ.സെക്ര) ഷിയാസ്പാലേരി (ട്രഷ), എം. ഫാറൂഖ് (ജോ. ട്രഷ)

Next Story