അല്‍മനാര്‍ ഈദ്ഗാഹിന് അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും
text_fieldsദുബൈ: ദുബൈ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബലിപെരുന്നാള്‍ നമസ്കാരത്തിന്ന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും. രാവിലെ 5:45ന് നടക്കുന്ന ഈദ് നമസ്കാരത്തിനുശേഷം മലയാളത്തില്‍ പ്രഭാഷണം ഉണ്ടായിരിക്കും. കഴിഞ്ഞ 18 വര്‍ഷമായി ഇവിടെയാണ് അദ്ദേഹം ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത്.
കാര്‍പ്പെറ്റ് വിരിച്ച് സജ്ജമാക്കുന്ന ഗ്രൗണ്ടില്‍ സ്ത്രീകള്‍ക്ക് നമസ്കാരത്തിന് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളം അറിയാത്തവര്‍ക്ക് വേണ്ടി അല്‍ബര്‍ഷ 3 ലെ നെക്സ്റ്റ് ജനറേഷന് സ്കൂള്‍ ഗ്രൗണ്ടില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുന്നുണ്ടെന്ന് അല്‍മനാര്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഈദ് ദിവസം രാവിലെ 5:45ന് ശൈഖ് അയാസ് ഹൗസി നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050-5242429.

