അബൂദബി കാസർകോട് ജില്ല കെ.എം.സി.സി മീഡിയ വിങ് പ്രവര്‍ത്തനോദ്ഘാടനം
text_fieldsഅബൂദബി: അബൂദബി കാസർകോട് ജില്ല കെ.എം.സി.സി മീഡിയ വിങ് പ്രവര്‍ത്തനോദ്ഘാടനവും സോഷ്യല്‍ മീഡിയ ലോഞ്ചിങ്ങും അബൂദബി കെ.എം.സി.സി. ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് പുളിക്കല്‍ നിര്‍വഹിച്ചു.
മീഡിയ ചെയര്മാന് ഹാഷിം ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ശമീം ബേക്കല്‍ ഉദ്ഘടനം ചെയ്തു.
അബൂദബി കെ.എം.സി.സി. വൈസ് പ്രഡിഡന്റ് അനീസ് മാങ്ങാട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീഫ് സെക്രട്ടറി അബ്ദുറഹ്മാന് കംബള, ജില്ലാ ഭാരവാഹികളായ പി.കെ. അഷറഫ്, ഉമ്പു ഹാജി, അസീസ് കീഴൂര്‍, സമീര്‍ തായലങ്ങാടി, സത്താര്‍ കുന്നുംകൈ, ഇസ്മായില്‍ മുഗ്ലി, മീഡിയ വിങ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ഒറ്റത്തൈ, ഉസ്മാന് ഖലീജ്, കരീം കള്ളാര്‍, കയ്യു കാസർകോട്, ബദറുദ്ദിന്‍ ബെല്ത്ത, ഖാലിദ് ബംബ്രാണ, അഷറഫ് ഉളുവാര്‍, റാഷിദ് എടത്തോട് എന്നിവർ സംസാരിച്ചു.

