നടൻ ശങ്കറിനെ ആദരിച്ചു
text_fieldsനടൻ ശങ്കർ പണിക്കരെ അക്കാഫ് അസോസിയേഷനും സാമൂറിൻസ് ഗുരുവായൂരപ്പൻ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററും ചേർന്ന് ആദരിക്കുന്നു
ദുബൈ: സിനിമ മേഖലയിൽ 42 വർഷം പൂർത്തീകരിച്ച നടൻ ശങ്കർ പണിക്കരെ അക്കാഫ് അസോസിയേഷനും സാമൂറിൻസ് ഗുരുവായൂരപ്പൻ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററും ചേർന്ന് ആദരിച്ചു.
അക്കാഫ് അസോസിയേഷൻ ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പോൾ ടി. ജോസഫ് പൊന്നാട അണിയിച്ചു. അലുമ്നി പ്രസിഡന്റ് ശങ്കർ മൊമന്റോ കൈമാറി.
അക്കാഫ് സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ്, മോഹൻ വെങ്കിട്, ഷൈൻ ചന്ദ്രസേനൻ, മുഹമ്മദ് റാഫി, രാധാകൃഷ്ണൻ മച്ചിങ്ങൽ, ബുഹാരി ബിൻ അബ്ദുൽ ഖാദർ, ഗുരുവായൂരപ്പൻ കോളജ് അലുമ്നി സെക്രട്ടറി രജീഷ്ബാബു, ട്രഷറർ പി.സി. സലീം, അംഗങ്ങളായ ധീരജ്, രഞ്ജിത്ത്, ഷൂപ്പിൻ, ബിബിജിത് എന്നിവർ പങ്കെടുത്തു.

