എയിം സൗഹൃദ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു
text_fieldsഎയിം കൂട്ടായ്മയുടെ സൗഹൃദ സംഗമവും ഗ്രാൻഡ് ഇഫ്താർ വിരുന്നും പി.എ. സൽമാൻ
ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: എയിം കൂട്ടായ്മയുടെ സൗഹൃദ സംഗമവും ഗ്രാൻഡ് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഷാർജ പേസ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച സംഗമം വ്യവസായിയും പേസ് ഗ്രൂപ് ഡയറക്ടറുമായ പി.എ. സൽമാൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
എയിം ചെയർമാൻ ഡോ. കരീം വെങ്കടങ്ങ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ എം.സി. ജലീൽ, ജനറൽ കൺവീനർ വാഹിദ് മയ്യേരി, മുഹമ്മദ് റാഫി ഫ്ലോറ തുടങ്ങിയവരും വിവിധ സംഘടന നേതാക്കളും സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന മൂവായിരത്തോളം പേർ സൗഹൃദസംഗമത്തിലും ഇഫ്താറിലും സംബന്ധിച്ചു. ഇരുന്നൂറോളം വരുന്ന വളന്റിയർമാർ ഇഫ്താർ വിരുന്നൊരുക്കാൻ സേവനരംഗത്ത് സജീവമായിരുന്നു.

