അജ്മാൻ കുതിര പ്രദർശനം സമാപിച്ചു
text_fieldsഅജ്മാൻ കുതിര പ്രദർശനത്തിലെ കാഴ്ച
അജ്മാന്: മുന്നൂറിലേറെ കുതിരകൾ പങ്കെടുത്ത 20ാമത് അജ്മാൻ കുതിര പ്രദർശനം സമാപിച്ചു. എമിറേറ്റ്സ് ഹോഴ്സ് അസോസിയേഷന്റെ മേൽനോട്ടത്തിലാണ് മൂന്നുദിവസം നീണ്ടുനിന്ന മത്സരം അജ്മാനിൽ അരങ്ങേറിയത്. യു.എ.ഇയിലും വിദേശത്തും നേട്ടങ്ങൾ കൈവരിച്ചതും മനോഹര ഇനങ്ങളിൽപ്പെട്ടതുമായ കുതിരകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ള കുതിരകളുടെ കാറ്റഗറിയില്‍ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ നടന്നു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി സമാപന ദിനത്തില്‍ ചടങ്ങിനെത്തി. ഓരോ വിഭാഗത്തിലുമുള്ള വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

